01:44am 11 November 2026
NEWS
ഭരണ വിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടുകയാണ് സിപിഎം മുഹമ്മദ് ഷിയാസ്
28/08/2025  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭരണ വിരുദ്ധ വികാരത്തെ വഴിതിരിച്ചുവിടുകയാണ് സിപിഎം മുഹമ്മദ് ഷിയാസ്
HIGHLIGHTS

ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്

കൊച്ചി: ഭരണ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്ന അഴിമതിയെ മറക്കാന്‍ ഡിവൈഎഫ്‌ഐയെ കളത്തിലിറക്കി സംഘര്‍ഷത്തിനാണ് സിപിഎം ശ്രമം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷാഫി പറമ്പില്‍ എംപിക്കെതിരായ ഡിവൈഎഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, മകനും ഉള്‍പ്പെട്ട ഹവാല, റിവേഴ്‌സ് ഹവാല ഇടപാടില്‍ മന്ത്രിമാരും പങ്കുപറ്റിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് മറക്കാനാണ് ഡിവൈഎഫ്‌ഐ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സമരം അഴിച്ചു വിടുന്നതെന്ന് ഷിയാസ് പറഞ്ഞു. പ്രതിഷേധത്തിന്റെ മറവില്‍ അസഭ്യ വര്‍ഷത്തിനും, ഗുണ്ടായിസത്തിനും ഡിവൈഎഫ്‌ഐ മുതിരുമ്പോള്‍ പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുന്നതാണ് വടകരയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ശൈലജ ടീച്ചറുടെ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും സിപിഎം ഇനിയും മുക്തരായിട്ടില്ലെന്ന് വ്യക്തമാണ്. അതിന്റെ ഉദാഹരമാണ് ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതിലൂടെ കണ്ടതെന്നും ഷിയാസ് കുറ്റപ്പെടുത്തി. 

ഷാഫിക്കെതിരായ സിപിഎം ആക്രമത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്കതമായ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ അബ്ദുള്‍ ലത്തീഫ്, പി വി സജീവന്‍, സിജോ ജോസഫ്, അജിത്ത് അമീര്‍ ബാവ, വിജു ചൂളക്കന്‍, ആന്റണി പൈനുംതറ, റാഷിദ് ഉള്ളംപള്ളി, മനു ജേക്കബ്, കെ വി ജോണ്‍സണ്‍, ജിസ്മി ജെറാള്‍ഡ്, എം ജി അരിസ്റ്റോട്ടില്‍, ജോഷി പള്ളന്‍, സഫല്‍ വലിയവീടന്‍, ശോഭ, പി വൈ ഷാജഹാന്‍, ടിബിന്‍ ദേവസി, എം എ ജോസി, നോബല്‍ കുമാര്‍, തുടങ്ങിയവര്‍നേതൃത്വംനല്‍കി. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img